തമിഴ്നാടിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍; ആഗസ്റ്റ് ആറിന് സര്‍വീസ് ആരംഭിക്കും

ചെന്നൈ: തമിഴ്നാടിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള വണ്ടിക്ക് ട്രിച്ചിയിലും മധുരയിലും മാത്രമാകും സ്റ്റോപ്പുകള്‍. സാധാരണ എക്സ്പ്രസ് ട്രെയ്നുകളെക്കാള്‍ യാത്രാ സമയം രണ്ടു മണിക്കൂര്‍ കുറയ്ക്കാന്‍ പുതിയ സര്‍വീസിനാകും. ആഗസ്റ്റ് ആറിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

ട്രെയ്നിന്റെ അറ്റകുറ്റപ്പണിക്കായി കല്ലൂര്‍, പാളയംകോട്ട, ചേരന്‍മഹാദേലി എന്നീ സ്റ്റേഷനുകള്‍ പരിഗണിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നു കോയമ്ബത്തൂരിലേക്കുളള വന്ദേഭാരത് കഴിഞ്ഞ ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള മറ്റൊരു വന്ദേഭാരത് സര്‍വീസും റെയ്ല്‍വേ ആരംഭിച്ചിരുന്നു.

Top