ന്യൂഡല്‍ഹി: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഡല്‍ഹിയില്‍ നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു. ഫത്തേപ്പൂര്‍ ബേരിയിലെ ചന്നാന്‍ ഹോള ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
അധോലോക നായകന്‍ രാജേഷ് ബാത്രിയും സംഘാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി പൊലീസിലെ തീവ്രവാദ വിരുദ്ധസേനയിലെ ഓഫീസര്‍മാര്‍ ബത്രിയേയും കൂട്ടരേയും വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കീഴടങ്ങാതെ ഇവര്‍ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയാണുണ്ടായത്.
വെടിവെപ്പില്‍ ആറ് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നിന്ന് അനധികൃത ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റിലെ ആദ്യ പത്തിനുള്ളിലുള്ള ഒരാള്‍ ബത്രി. ഹരിയാന സര്‍ക്കാര്‍ ബത്രിയേയും സംഘാംഗങ്ങളേയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കൊലപാതകമുള്‍പ്പടെയുള്ള 25ഓളം കേസുകളില്‍ പ്രതിയാണ് ബത്രി.