ഇസ്ലാമാബാദ്: കറാച്ചിയില്‍ പച്ചക്കറി കണ്ടെയ്നറില്‍ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു. പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുറമുഖ നഗരമായ കറാച്ചിയിലെ കെമാരി മേഖലയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചരക്കുകപ്പലില്‍നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെ പുറത്തുവന്ന വിഷവാതകം ശ്വസിച്ചതാണ് അപകടകാരണം.
ജാക്ക്സണ്‍ മാര്‍ക്കറ്റില്‍നിന്നുള്ള തൊഴിലാളികള്‍ കണ്ടെയ്നര്‍ തുറന്നപ്പോള്‍ പുക പുറത്തുവരികയും അത് ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡി.ഐ.ജി. ഷാര്‍ജില്‍ ഖരാല്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചരക്കുകപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖ അധികൃതരോടും പാക്കിസ്ഥാന്‍ നാവികസേനയോടും ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.