ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിയ്ക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ധാരണയായി .
വിവിധ സംസ്ഥാനങ്ങൾ നിർദ്ധേശിച്ച സാഹചര്യത്തിലാണ് സൗജന്യ ഭക്ഷ്യധാന്യവിതരണ പദ്ധതി ദീർഘിപ്പിയ്ക്കുന്നത്. പ്രധാനമന്ത്രി കല്യാൺ യോജന അടുത്ത 3 മാസം കൂടി തുടരുമെന്ന് മന്ത്രിസഭാ യോഗ തിരുമാനങ്ങൾ വിശദികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
നാല് ശതമാനം വർധനവോടുകൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്.