ശ്രീലങ്ക : രാമേശ്വരത്ത് നിന്നുള്ള നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ കസ്റ്റഡിയില്‍. അന്തര്‍ദേശീയ നാവിക അതിര്‍ത്തി കടന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ ഇവര്‍ കങ്കേശ്വരര തുറമുഖത്താണുള്ളത്.
രാമേശ്വരത്തിലെ ഒരു മത്സ്യത്തൊഴിലാളിയായ സതീഷിനെയും മന്ദപം തുറമുഖത്ത് നിന്ന് ടി എന്‍ 11 0292 ബോട്ട്, എന്നിവയാണ് നാവിക സേന പിടിച്ചെടുത്തത്.ഈ ആഴ്ചയില്‍ മാത്രം 16 മത്സ്യത്തൊഴിലാളികളും മൂന്ന് ട്രോളറും ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുതിയ വിദേശ ഫിഷറീസ് ബോട്ട്‌സ് റെഗുലേഷന്‍ ആക്ട് പ്രകാരം ശ്രീലങ്കന്‍ ജലത്തില്‍ അനധികൃതമായി കടക്കുന്ന ബോട്ടുകളുടെ നീളം അടിസ്ഥാനമാക്കിയാണ് പിഴ.