ചണ്ഡിഗഡ്: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്.
പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.