അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനയുടെ ആക്രമണം ; താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

Afghanistan

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ 4 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിലെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ ഗെരേഷ് ജില്ലയിലാണ് തീവ്രവാദികളെ തുരത്താൻ സേന ആക്രമണം നടത്തിയത്.

അക്രമണത്തിൽ മറ്റ് അഞ്ച് തീവ്രവാദികൾക്ക് പരുക്കേറ്റതായി പ്രവിശ്യ ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ചു ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓപ്പറേഷനിൽ താലിബാൻ ഉപയോഗിക്കുന്ന ചില ആയുധങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എന്നാൽ താലിബാൻ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സേന നടത്തിയ ആക്രമണത്തിൽ 28 ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top