ബ്രിട്ടണില്‍ നാല് ഭീകരര്‍ അറസ്റ്റില്‍, ലക്ഷ്യമിട്ടത് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍

terrorist

ലണ്ടന്‍: ബ്രിട്ടണില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ രഹസ്യപൊലീസ് തകര്‍ത്തു. ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി.

രഹസ്യപൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇതുസംബന്ധിച്ച പദ്ധതി പൊളിച്ചത്. റെയ്ഡില്‍ വിവിധയിടങ്ങളില്‍നിന്നായി നാലുപേര്‍ കസ്റ്റഡിയിലായി. ഇവര്‍ ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി. ലണ്ടന്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ച് ആക്രണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചു കൂടുതല്‍ സ്ഥലങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. എല്ലാ വന്‍ നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ അതിശക്തമാക്കിയിട്ടുണ്ട്.

ചെസ്റ്റര്‍ഫീല്‍ഡിലെ ഒരു വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് ഈ തെരുവിലെ താമസക്കാരെ ഒഴിപ്പിച്ചതും ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതും വന്‍ ആശങ്കയ്ക്കിടയാക്കി. ബോംബ് സ്‌കാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയതോടെ ജനങ്ങള്‍ ആശങ്കയിലായി. പിന്നീട് ബോംബ് സ്‌ക്വാഡ് ഈ വിട്ടീല്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കി.

Top