സ്നാക്സിനുള്ളിലെ കളിപ്പാട്ടം വിഴുങ്ങി ആന്ധ്രാപ്രദേശിൽ 4 വയസുകാരൻ മരിച്ചു

അമരാവതി : ലഘു ഭക്ഷണത്തിലെ കളിപ്പാട്ടം അറിയാതെ വിഴുങ്ങി ആന്ധ്രാപ്രദേശിൽ 4 വയസുകാരൻ മരിച്ചു.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു നഗരത്തിലാണ് സംഭവം.

മീസാല നിരീഷൻ എന്ന കുട്ടിയാണ് മരിച്ചത്.

തക്കാളി ഉപയോഗിച്ചുള്ള സ്നാക്സിന്റെ ഉള്ളിലെ പ്ലാസ്റ്റിക് കളിപ്പാട്ടം ഭക്ഷണത്തോടൊപ്പം കുട്ടി അറിയാതെ കഴിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

റിങ്‌സ് എന്ന പേരിലാണ് കുട്ടി കഴിച്ച ഭക്ഷണം വിപണിയിൽ എത്തുന്നത്.

aa-Cover-268iauf9ul2diqj68nkp971i06-20171102124603.Medi

തൊണ്ടയിൽ കളിപ്പാട്ടം കുടുങ്ങായതിനാൽ കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് കുട്ടിയുടെ അമ്മ എത്തി വായ തുറന്ന് നോക്കിയപ്പോഴാണ് കളിപ്പാട്ടം കുടുങ്ങിയിരിക്കുന്നത് കണ്ടത്.

എന്നാൽ കുട്ടിയുടെ വായിൽ നിന്ന് കളിപ്പാട്ടം എടുക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കൂടുതൽ അസ്വാസ്ഥനാകുകയും, കളിപ്പാട്ടം എടുക്കാൻ സാധിക്കാതെ വരുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

ഉടൻ തന്നെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മാതാപിതാക്കൾ പിന്നീട് സ്നാക്സ് കമ്പനിക്കെതിരെ ടൗൺ പൊലീസിൽ പരാതി നൽകി.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top