പ്രായം ഒരു പ്രശ്‌നമല്ല ; ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി നാല് വയസുകാരി

കൊല്‍ക്കത്ത : മനുഷ്യനെ മനസിലാക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല എന്ന് മനസിലാക്കി തരികയാണ് ദക്ഷിണ കൊല്‍ക്കത്തയിലുള്ള നാല് വയസുകാരി അപരാജിത. നൃത്തം പരിശീലിക്കുന്നതിനായി സിഡി പ്ലെയര്‍ വാങ്ങാന്‍ വെച്ചിരുന്ന പണം കേരളത്തിലെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് കൊച്ചു മിടുക്കി അപരാജിത മാതൃകയായത്.

തന്റെ സമ്പാദ്യമായ 14,800 രൂപയാണ് ഈ കൊച്ചു മിടുക്കി കേരളത്തിനായി നല്‍കിയത്. ബംഗാളിലെ പാര്‍ട്ടി ഓഫീസിലെത്തി സിപിഎം നേതാവ് ബിമന്‍ ബോസിന് തുക കൈമാറുകയും ചെയ്തു. മാധ്യമങ്ങളിലൂടെയാണ് കേരളത്തിന്റെ ദുരവസ്ഥ അപരാജിത അറിയുന്നത്. ഈ കാഴ്ച് കണ്ടപ്പോള്‍ തന്നെ കേരള ജനതയെ സഹായിക്കണമെന്ന് ഈ കൊച്ചു മിടുക്കി തീരുമാനിക്കുകയായിരുന്നു.

പ്രളയക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ സഹായ ഹസ്തവുമായി രംഗത്തെത്തിരുന്നു, ഇപ്പോഴും വന്നുകൊണ്ടിരിക്കുകയുമാണ്.

Top