അടിമാലി: താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു.
ചികിത്സയില്‍ വന്ന പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഉപരോധിച്ചത് ആശുപത്രിയില്‍ തര്‍ക്കങ്ങള്‍ക്കും നേരിയ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി.
കല്ലാര്‍കുട്ടി പിടികഞ്ഞറയില്‍ ഷിബുവിന്റെ മകള്‍ എയ്ഞ്ചല്‍ (4) ആണ് മരിച്ചത്.