40 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ വിട്ടയച്ചു

കറാച്ചി: കറാച്ചി ജയിലില്‍ കഴിഞ്ഞിരുന്ന 40 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു. മത്സ്യ ബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിട്ടയച്ചത്. ഇവരെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പരസ്പരം ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ മെയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ 151 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു.

Top