ചെന്നൈ: കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് ഗുണ്ടകളെ അറസ്റ്റ് ചെയ്തു.
എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന നാല്‍പതോളം ഗുണ്ടകളെയാണ് അറസ്റ്റ് ചെയ്തത്. എംഎല്‍എമാര്‍ വൈകാതെ റിസോര്‍ട്ടില്‍നിന്ന് പുറത്തേക്കെത്തുമെന്നാണ് സൂചന.
എന്നാല്‍ അനധികൃത സ്വത്തുസമ്പാദനകേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ച എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കീഴടങ്ങാന്‍ ബെംഗളൂരുവിലേക്ക് തിരിച്ചു.
വൈകിട്ടോടെ ബെംഗളൂരു ജയിലിലെ കോടതിയില്‍ കീഴടങ്ങും. സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി ജയില്‍മുറി പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയായിരുന്നു.
ചെന്നൈയിലെ ജയലളിത സ്മാരകത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടത്.