വായന ശീലമില്ലാത്ത ദക്ഷിണ കൊറിയ , പുസ്തകങ്ങൾ വായിക്കുന്നതിന് സമയമില്ലെന്ന് മുതിർന്നവർ

South Korean

സിയോൾ: കൊറിയൻ രാജ്യമായ ദക്ഷിണ കൊറിയയിൽ 40 ശതമാനം പേരും പുസ്തകങ്ങൾ വായിക്കുന്നില്ലെന്ന് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ കണക്കാണ് സാംസ്കാരിക, സ്പോർട്സ്, ടൂറിസം വകുപ്പ് പുറത്തിറക്കിയത്.

കണക്കുകൾ പ്രകാരം 40 ശതമാനം മുതിർന്നവരും പുസ്തകങ്ങൾ വായിക്കുന്നില്ല. സർവേ പ്രകാരം 59.9 ശതമാനം ആളുകളും കഴിഞ്ഞ വർഷം ഒരു പുസ്തകമെങ്കിലും വായിച്ചതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് 5.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1994 ൽ ഗവൺമെന്റ് ആരംഭിച്ച കണക്കെടുപ്പ് പ്രകാരം ലഭിച്ച ഏറ്റവും കുറഞ്ഞ കണക്കുകൾ ഇതാണ്. അതോടൊപ്പം തന്നെ പുസ്തകം വായിക്കുന്നതിനെ അനാവശ്യമായി ചിലർ കരുതുന്നുവെന്നും ചിലർക്ക് ആവശ്യത്തിന് വായിക്കാൻ കഴിയാറില്ലെന്നും സർവേയിൽ പറയുന്നു.

അതേസമയം, 91.7 ശതമാനം പ്രായമാകാത്ത കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങളെക്കാൾ മാഗസിനുകൾ, കോമിക്ക് പുസ്തകങ്ങൾ എന്നിവ കഴിഞ്ഞ വർഷം വായിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുസ്തകങ്ങൾ വായിക്കാതിരിയ്ക്കാൻ കാരണമായി സമയം കിട്ടാറില്ലെന്നും, പുസ്തകം വായിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

Top