സിര്‍സ : ദേരാ സച്ചാ സൗദായെന്ന ആത്മീയ സംഘടനയുടെ തലവനും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിനെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 400 പേരെ വൃഷ്ണച്ഛേദം നടത്തി കബളിപ്പിച്ചതിനെതിരേ ഗുര്‍മീതിന്റെ ഭക്തന്‍തന്നെ 2012ല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിന്‍പ്രകാരം സിബിഐ കേസെടുക്കുകയായിരുന്നു.
ദൈവത്തിനോട് കൂടുതല്‍ അടുക്കണമെങ്കില്‍ വൃഷ്ണച്ഛേദം നടത്തണമെന്ന് ഗുര്‍മീത് ഭക്തരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരം 2000ല്‍ നാനൂറോളം പേരാണ് വൃഷ്ണച്ഛേദത്തിനിരയായത്. ഗുര്‍മീതിന്റെ മെസഞ്ജര്‍ ഓഫ് ഗോഡ് എന്ന സിനിമ രാജ്യമെമ്പാടും റിലീസിംഗിനു തയാറെടുത്തിരിക്കുന്ന വേളയില്‍ത്തന്നെയാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.