അങ്കാറ: സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് തുർക്കിയിൽ 4000 സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. ഇവരിൽ ഭൂരിഭാഗവും ജഡ്ജിമാരും പ്രോസിക്യൂട്ടർമാരുമാണെന്നാണ് റിപ്പോർട്ട്.
ഇതേസമയം, തുർക്കിയിൽ ഓണ്‍ലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയക്ക് സർക്കാർ വിലക്കേർപ്പെടുത്തി. വെബ്സൈറ്റിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിന്‍റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന അട്ടിമറി നീക്കത്തിൽ 249 പേർ കൊല്ലപ്പെടുകയും 2200 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.