വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതിന്റെ ഭാഗമായി അറേബ്യന്‍ കടുവകളെ വേട്ടയാടുന്നവര്‍ക്ക് 77 ലക്ഷം രൂപ പിഴ ചുമത്താനാണ് സൗദി അറേബ്യന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ലൈസന്‍സില്ലാത്ത വേട്ടയാടുന്നവര്‍ക്ക് ആദ്യം 10,000 റിയാലാണ് പിഴ. വേട്ടയ്ക്ക് തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് 80,000 റിയാലും സ്‌പ്രേ തോക്കുകളോ റൈഫിളുകളോ ഉപയോഗിച്ചാല്‍ 100,000 റിയാലുമാണ് പിഴ ചുമത്തുക. വേട്ടയാടല്‍ നിരോധിച്ച മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 400,000 റിയാൽ വരെ പിഴ ഈടാക്കും.
കാട്ടുപ്രാവിനെ വേട്ടയാടിയാല്‍ 1,000 റിയാല്‍ പിഴ ചുമത്തും. പ്രാദേശിക പല്ലികളെ വേട്ടയാടുന്നവര്‍ക്ക് 3,000 റിയാലാണ് പിഴ. വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടല്‍ നിയന്ത്രിക്കല്‍ എന്നിവയുമാണ് ലക്ഷ്യമെന്ന് സൗദി ഭരണകൂടം അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍, വന്യമൃഗങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടല്‍ എന്നിവ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം.