അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് മത്സ്യബന്ധനത്തിനായി ഗുജറാത്ത് തീരത്തുനിന്നും പോയ 42 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാക്കിസ്ഥാന്‍ തീരദേശ സംരക്ഷണ സേന കസ്റ്റഡിയില്‍ എടുത്തു. ജാക്ക്ഹുവാ തുറമുഖത്തോട് ചേര്‍ന്ന സ്ഥലത്തു വച്ചാണ് ഇവരെ പാക്കിസ്ഥാന്‍ സൈന്യം കസ്റ്റയില്‍ എടുത്തത്. ദേശീയ മത്സ്യബന്ധന തൊഴിലാളി ഫോറം സെക്രട്ടറി മനീഷ് ലോദ്ഹരിയാണ് 43 ഇന്ത്യക്കാര്‍ പാക്കിസ്ഥാന്‍ പിടിയിലായ വിവരം അറിയിച്ചത്.
ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് ദിശതെറ്റിയാണ് മത്സ്യബന്ധന തൊഴിലാളികള്‍ പാക്കിസ്ഥാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. മനപൂര്‍വ്വം ആരും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ രണ്ടിന് 55 ഇന്ത്യന്‍ മത്സ്യതൊഴിലാളികളേയും എട്ടു ബോട്ടുകളും പാക്കിസ്ഥാന്‍ സൈന്യം സമാനസംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു.