കോവിഡ് റിലീഫ് ഉപകരണങ്ങള്‍ എത്തിക്കാന്‍ 42 വ്യോമസേന വിമാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി 42 വിമാനങ്ങള്‍ വിട്ടുനല്‍കി ഇന്ത്യന്‍ വ്യോമസേന. വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കോവിഡ് റീലീഫ് ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് പ്രധാനമായും വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ചത്. 12 ഹെവി ലിഫ്റ്റ് വിമാനങ്ങളും 30 മീഡിയം ലിഫ്റ്റ് വിമാനങ്ങളുമാണ് ഇതിനായി ഉപയോഗിച്ചതെന്ന് സേന വ്യത്തങ്ങള്‍ അറിയിച്ചു.

ഇതുവരെ 75 ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തു. വ്യോമസേനാംഗങ്ങളില്‍ 98 ശതമാനം പേര്‍ വാക്‌സിന്റെ ആദ്യ ഡോസും 90 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാനായി വ്യോമസേനാംഗങ്ങള്‍ ബയോ സെക്യുര്‍ ബബിളിനുള്ളിലാണ് കഴിയുന്നതെന്ന് എയര്‍ വൈസ്മാര്‍ഷലാണ് അറിയിച്ചു.

 

Top