ടെഹ്‌റാന്‍: ഇറാനിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. വിഷമദ്യം കഴിച്ച 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ഇവരില്‍ ഏറെപ്പേര്‍ക്കും കിഡ്നി സംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 170ലേറെ പേര്‍ക്കും ഡയാലിസിസ് നടത്തിയതായാണ് റിപ്പോര്‍ട്ട്.
മദ്യപാനം ഇറാനില്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ചാട്ടയടിയും വന്‍തുക പിഴയുമാണ് ശിക്ഷയായി നല്‍കുന്നത്. എന്നാല്‍, സമീപകാലത്ത് വീടുകളില്‍ മദ്യമുണ്ടാക്കിയതിന് നിരവധിപ്പേരെ രാജ്യത്ത് പിടികൂടിയിരുന്നു.