മലപ്പുറം : മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൂളമണ്ണ സ്വദേശി അലിയാണ് മരിച്ചത്. 42 വയസ്സായിരുന്നു.
തുവ്വൂര്‍ റയില്‍വേ സ്റ്റേഷന്റെ ഉപയോഗശൂന്യമായ ക്വാര്ട്ടേഴ്സില്ലാണ് അലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് പൊലീസെത്തി മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വീട് വിറ്റ വകയില്‍ രണ്ട് ലക്ഷത്തോളം രൂപ അലിയുടെ കൈവശമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അലിയുടെ ബന്ധുക്കള്‍ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
video