ഷിംല: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍പ്രദേശിലെ 44 വര്‍ഷം പഴക്കമുള്ള പാലം ഒലിച്ചു പോയി.
നുര്‍പൂര്‍ തെഹ്‌സിലിനേയും പഞ്ചാബിനേയും ബന്ധിപ്പിക്കുന്ന പാലമാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയത്.
160 മീറ്ററോളം നീളമുള്ള പാലമാണ് ഒലിച്ചു പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലത്തിന്റെ 76 മീറ്ററുകളിലുള്ള പത്ത് തൂണുകളിലായുളള ഭാഗമാണ് ഒലിച്ചു പോയത്.അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലേക്ക് പ്രവേശിക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ തടഞ്ഞിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുംബൈ ഗോവ ഹൈവേയ്ക്കു സമീപമുള്ള ബ്രിട്ടീഷ് നിര്‍മ്മിതമായ പാലം തകര്‍ന്ന് ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ മരണപ്പെട്ടിരുന്നു.
28 ഓളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരവെ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ബസ് കണ്ടെടുത്തിരുന്നു.