മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

oil-quality

തിരുവനന്തപുരം: മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയ 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കു സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തി.

കേര മാത, കേര നന്‍മ, വെണ്‍മ, കേര സന്പൂര്‍ണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ്, കേസരി, കേരം വാലി, കേര നട്‌സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, മലബാര്‍ കുറ്റ്യാടി, കെഎം സ്‌പെഷല്‍, ഗ്രാന്‍ഡ് കൊക്കോ, മലബാര്‍ ഡ്രോപ്‌സ്, കേര സുപ്രീം തുടങ്ങിയ 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്തവയാണിത്.

Top