തിരുവനന്തപുരം: ആറ്റിങ്ങല്‍ കുഴിമുക്ക് ഭാഗത്ത് അനില്‍കുമര്‍ എന്നയാളിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. 45 കിലോഗ്രാം ഭാരം വരുന്ന ചന്ദന തടി കഷണങ്ങളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചന്ദനം കണ്ടെടുത്തത്.
തിരുവനന്തപുരം കണ്‍ട്രോള്‍ റൂം റെയിഞ്ച് ഓഫീസര്‍ സലിന്‍ ജോസ്, ചുള്ളിമാനൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ വി ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിലില്‍. വീടിനോട് ചേര്‍ന്നിരുന്ന സിന്തറ്റിക് വാട്ടര്‍ ടാങ്കിനകത്ത് ചെത്തിമിനുക്കിയ ചന്ദന കഷ്ണങ്ങള്‍ ഒളിപ്പിച്ചനിലയിലാണ് സൂക്ഷിച്ചിരുന്നത്. വിപണിയില്‍ ഏകദേശം 4 ലക്ഷം രൂപയോളം വില കിട്ടാവുന്ന ചന്ദന കഷ്ണങ്ങളാണ് പിടിച്ചെടുത്തത്.
ഈ ചന്ദനം വില്‍ക്കാന്‍ ശ്രമിച്ച ആറ്റിങ്ങല്‍ തോട്ടവാരം അനില്‍ ഭവനില്‍ അനില്‍ കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. പാലോട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഷിജുവും ഫോറസ്റ്റര്‍ അജയകുമാറും മറ്റു സ്റ്റാഫുകളും ചേര്‍ന്ന് മഹസര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്റെ നേതൃത്വത്തില്‍ ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍മാരായ സലിന്‍ ജോസ് , വി. ബ്രിജേഷ് ,സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍മാരായ തുളസിധരന്‍ നായര്‍, ഹരീന്ദ്രകുമാര്‍, ശ്രീജിത്ത് ,ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ മാരായ സജു, അനൂപ്, സനു, റിഞ്ചു ദാസ്, വിജയകുമാര്‍, ലല്ലുപ്രസാദ്, ആരതി ഡ്രൈവര്‍ മാരായ വിനോദ്, ബാബുരാജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.