അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ഇതുവരെ 45 പേര്‍ മരിച്ചു. ഗുജറാത്തിലെ 12 ജില്ലകളിലാണ് ചുഴലിക്കാറ്റ് നാശംവിതച്ചത്. സൗരാഷ്ട്രയിലെ അംറേലി ജില്ലയില്‍ മാത്രം 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവ്‌നഗര്‍, ഗിര്‍ സോംനാഥ് എന്നിവിടങ്ങളിലായി എട്ടുപേര്‍ മരിച്ചു. ടൗട്ട ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തി.
ഗുജറാത്തിലെ ഭാവ്‌നഗര്‍, ഗിര്‍ സോംനാഥ്, അംറേലി ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ദിയുവുലുമാണ് മോദി നിരീക്ഷണം നടത്തിയത്. സംസ്ഥാനത്തിന് അടിയന്തര ധനസഹായമായി 1000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.