തെരുവുകളിൽ ഇറങ്ങാൻ ജനങ്ങൾക്ക് ഭയം ; ബ്രിട്ടീഷ് തലസ്ഥാനത്ത് 454 ആസിഡ് ആക്രമണങ്ങൾ

ലണ്ടൻ : ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ തെരുവുകളിൽ ഇറങ്ങി നടക്കാൻ ജനങ്ങൾക്ക് ഭയമാണ്.

കാരണം ഒളിഞ്ഞിരുന്നും, നേരിട്ടും ആസിഡ് ആക്രമണങ്ങൾ നടത്തുന്ന അക്രമികളുടെ വിഹാര കേന്ദ്രമാകുകയാണ് ലണ്ടനിലെ തെരുവുകൾ.

ഈ വർഷം ലണ്ടൻ നഗരത്തിൽ നടന്നത് 454 ആസിഡ് ആക്രമണങ്ങളാണ്.

2015ൽ ആസിഡ് ആക്രമണങ്ങളുടെ കണക്ക് 261ഉം,അതിന് മുൻപത്തെ വർഷം ഇത് 166ഉം ആയിരുന്നു.

എന്നാൽ 2017ൽ ഈ കണക്കുകൾക്ക് ഞെട്ടിക്കുന്ന വർധനവാണ് ഉണ്ടായിരിക്കുന്നത് .

മോഷണ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നത്. ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവരും, കാൽനട യാത്രക്കാരുമാണ് കുടുതലും ആക്രമണത്തിന് ഇരയാവുന്നത്.

അക്രമികൾ ആസിഡ് മുഖത്തേയ്ക്ക് സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന ആക്രമണമായതിനാൽ ഇരകൾക്ക് പെട്ടന്ന് പ്രതിരോധിക്കാൻ കഴിയാറില്ല.

പണത്തിന് പുറമെ ബൈക്കുകൾ മോഷ്ടിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ലണ്ടനിൽ നടക്കുന്നത്.

ഭരണകുടം ഇതിനെതിരെ വ്യക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇരകളും , പ്രതിഷേധക്കാരും ചൂണ്ടിക്കാട്ടുന്നു.

Top