തിരുവനന്തപുരം: ഒടുവില്‍ പി.ആര്‍.ഡി മീഡിയ ലിസ്റ്റിന് ശാപമോക്ഷമായി. എക്‌സ് പ്രസ്സ് കേരള ഉള്‍പ്പെടെ 46 ഓണ്‍ലൈന്‍ മീഡിയകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏറെ നാളുകളായി ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടന്ന ഈ മീഡിയ ലിസ്റ്റിന് സര്‍ക്കാര്‍ അംഗീകാരമായതോടെയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പത്രമാധ്യമങ്ങളുടെയും വാര്‍ത്താ സാറ്റ്‌ലൈറ്റ് ചാനലുകളുടെയും ഓണ്‍ലൈന്‍ ചാനലുകള്‍ക്കൊപ്പം, പ്രമുഖ സ്വതന്ത്ര ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. വിശദമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.