ആപ്പിള്‍ ഐഫോണ്‍ 13 സെപ്തംബര്‍ 24 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. നിങ്ങള്‍ പുതിയ ഐഫോണ്‍ 13 സീരിസിലെ നാല് ഫോണുകളില്‍ ഏതെങ്കിലും എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയ ട്രേഡ് ഇന്‍ ഓഫര്‍ പ്രകാരം 46,000 രൂപവരെ വിലകിഴിവ് ലഭിച്ചേക്കും. എങ്ങനെ ഈ ഓഫര്‍ ലഭിക്കും എന്ന് നോക്കാം.
ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ആപ്പിള്‍ ഓണ്‍ലൈന്‍ ഷോപ്പില്‍ കയറി നിങ്ങള്‍ക്ക് ആവശ്യമായ ഐഫോണ്‍ 13 മോഡല്‍ തിരഞ്ഞെടുക്കുക. പിന്നീട് ട്രേഡ് ഇന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് ബുക്ക് ചെയ്യുമ്പോള്‍ ഇപ്പോള്‍ ഉപയോക്താവ് ഉപയോഗിക്കുന്ന ഫോണ്‍ സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
പിന്നീട് ആപ്പിള്‍ ആ ഫോണിന്റെ ട്രേഡ് ഇന്‍ മൂല്യം കാണിക്കും. ഇത് ഫോണ്‍ വാങ്ങുന്നതിലേക്ക് നീക്കിവയ്ക്കാം. പിന്നീട് ഓഡര്‍ നല്‍കിയാല്‍ കൊറിയര്‍ കണ്‍ഫേം ഡെറ്റ്, ഡോര്‍സ്റ്റെപ്പ് ഡെലിവറി തീയതി, ട്രേഡ് ഇന്‍ എക്‌സേഞ്ച് ഡേറ്റ് എന്നിവ നല്‍കും. ഇത്തരത്തില്‍ ട്രേഡ് ഇന്‍ എക്‌സേഞ്ച് കൊടുത്താല്‍ ഓഡര്‍ ചെയ്ത ഐഫോണ്‍ 13 മോഡല്‍ എത്തും മുന്‍പേ നിങ്ങള്‍ നിലവിലുള്ള ഫോണ്‍ എക്‌സേഞ്ച് ചെയ്യേണ്ടിവരും.
വീട്ടിലെത്തുന്ന ഡെലിവറി എക്‌സിക്യൂട്ടീവ് വിശദമായി എക്‌സേഞ്ച് ചെയ്യുന്ന ഫോണ്‍ പരിശോധിക്കും. അതിനാല്‍ തന്നെ എക്‌സേഞ്ച് ഓപ്ഷന്‍ നല്‍കിയാല്‍ ഉടന്‍ നിങ്ങളുടെ നിലവിലുള്ള ഡാറ്റകള്‍ ഫോണില്‍ നിന്നും ബാക്ക് അപ് ചെയ്യണം. എക്‌സിക്യൂട്ടീവ് വന്ന് പരിശോധിച്ച ശേഷം അയാള്‍ നല്‍കുന്ന കണ്‍ഫമേഷനില്‍ നിങ്ങള്‍ക്ക് പുതിയ ഐഫോണ്‍ 13 മോഡല്‍ എത്തും.
ഐഫോണ്‍ 12 പ്രോ മാക്‌സ് എക്‌സേഞ്ച് ചെയ്താല്‍ 46,120 രൂപയാണ് കിഴിവ് ആപ്പിള്‍ പരമാവധി നല്‍കുന്നത്. ഐഫോണ്‍ 12 പ്രോ മാറ്റി എടുത്താല്‍ കിഴിവ് 43,255 രൂപയും, ഐഫോണ്‍ 12 മാറ്റിയെടുത്താല്‍ 31,120 രൂപയും ഐഫോണ്‍ 13 സീരിസ് ഫോണിന് കിഴിവ് ലഭിക്കും. ഐഫോണ്‍ 12 മിനിക്ക് 25,565 രൂപ കിഴിവ് ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സാംസങ്ങ് ഗ്യാലക്‌സി എസ്20 പ്ലസ് മാറ്റിയെടുത്താല്‍ 13,085 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും.