അവിശ്വസനീയമായ മൈലേജുമായി മാരുതി സ്വിഫ്റ്റ് മോഡല്‍. 48.2 കിലോമീറ്റര്‍ മൈലേജുമായിട്ടാണ് സ്വിഫ്റ്റ് ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ഗ്രീന്‍ മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. ഈ ഹൈബ്രിഡ് മോഡലിന്റെ പേര് സ്വിഫ്റ്റ് റേഞ്ച് എക്‌സ്റ്റന്‍ഡര്‍ എന്നാണ്. 658 സി.സി 3 സിലിണ്ടര്‍ പെടോള്‍ എന്‍ജിനൊപ്പം പെയര്‍ ചെയ്തിരിക്കുന്ന മാഗ്നറ്റ് സിങ്ക്രണസ് മോട്ടോര്‍, 73 ബി.എച്ച്.പി പവര്‍ നല്‍കും.
സീരീസ് ഹൈബ്രിഡ് മോഡലില്‍ പെട്രോള്‍ എന്‍ജിന്‍, ഇലക്ട്രിക് മോട്ടോറിനെ പ്രവര്‍ത്തിപ്പിക്കുന്ന ലിതിയം അയന്‍ ബാറ്ററി ചാര്‍ജ് ചെയ്യും. ഇവിടെ ഇലക്ട്രിക് മോട്ടോറിനെ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി സ്രോതസായിട്ടായിരിക്കും പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക. പാരലല്‍ ഹൈബ്രിഡ് മോഡലില്‍ പെട്രോള്‍ എന്‍ജിനും, ഇലക്ട്രിക് മോട്ടോറും ഒരേസമയം പ്രവര്‍ത്തിച്ച് വാഹനത്തെ കുതിപ്പിക്കും. മൂന്നാമത്തെ മോഡല്‍ സമ്പൂര്‍ണ ഇലക്ട്രിക് മോഡലാണ്.
ഹാച്ച്ബാക്ക് മോഡലിലുള്ള ഈ കാറിന് 1,600 കിലോ ഭാരമുണ്ടായിരിക്കും. പുഷ് സ്റ്റാര്‍ട്ട് ബട്ടനും, ഇന്‍ഫോറ്റെയിന്‍മെന്റ് സിസ്റ്റവുമൊക്കെയുള്ള കാര്‍ 200 വോള്‍ട്ട് സോക്കറ്റില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. പൈലറ്റ് പ്രോജക്ടായി കേന്ദ്ര ഗവണ്‍മെന്റിനായിട്ടായിരിക്കും ആദ്യം ഈ കാറുകള്‍ നിര്‍മിക്കുക. പൊതുസമൂഹത്തിന് ഈ കാര്‍ സ്വന്തമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. സ്വന്തമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.