കൊന്നു സൂക്ഷിച്ച 486 കടല്‍വെള്ളരികളുമായി 7 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊന്നു സൂക്ഷിച്ച 486 കടല്‍വെള്ളരികളുമായി 7 പേരെ ലക്ഷദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തു. വിപണിയില്‍ 5.45 കോടി രൂപ വിലമതിക്കുന്ന കടല്‍വെള്ളരിയും 2 ബോട്ടുകളും പിടിച്ചെടുത്തു. അഗത്തി റേഞ്ച് ഓഫിസിലെത്തിച്ച പ്രതികളെ അമിനി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ദ്വീപുകളില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണു കടല്‍വെള്ളരി വേട്ടക്കാരെ പിടികൂടിയത്. കന്യാകുമാരി സ്വദേശി ജൂലിയസ് നായകം,

ഡല്‍ഹി സ്വദേശി ജഗന്‍നാഥ് ദാസ്, ബംഗാള്‍ സ്വദേശി പരന്‍ദാസ്, തിരുവനന്തപുരം സ്വദേശി പി.സാജന്‍, ലക്ഷദ്വീപ് സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് ഹഫീലു, സഖ്ലൈന്‍ മുസ്താഖ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.

ആര്‍എഫ്ഒമാരായ അബ്ദുല്‍ റഹീം, സിനാന്‍ യാഫൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു റെയ്ഡില്‍ പങ്കെടുത്തത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ടി.ദാമോദറിന്റെ നേതൃത്വത്തില്‍ കടല്‍വേട്ടക്കാരുടെ രാജ്യാന്തര റാക്കറ്റിനെ കണ്ടെത്താനുള്ള തുടരന്വേഷണം ആരംഭിച്ചു.

 

 

Top