ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കുട്ടികള്‍ മരിക്കുന്നു ;പൊലിഞ്ഞത് 49 ജീവന്‍

ലക്‌നൗ: ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 70 കുട്ടികള്‍ മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നും ദാരുണമായ മറ്റൊരു സംഭവം.

സംസ്ഥാനത്തെ ഫറൂഖാബാദ് ആര്‍.എം.എല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു മാസത്തിനിടെ 49 കുട്ടികള്‍ മരിച്ചു.

ഇതില്‍ 30 കുട്ടികള്‍ പോഷകാഹാര കുറവ് മൂലമാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

Top