രാജ്യത്ത് ഏറ്റവും വേഗത കൂടിയ 4ജി നെറ്റ് വര്‍ക്ക് സേവനം ലഭ്യമാക്കുന്നത് റിലയന്‍സ് ജിയോ. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നും ടെലികോം റഗുലേറ്ററി അതോറിട്ടിയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളാണ് ഏറ്റവും വേഗത കൂടിയ 4ജി നെറ്റ് വര്‍ക്ക് ജിയോയുടേതാണെന്ന് കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ വരിക്കാരുളള എയര്‍ടെല്ലിനേക്കാള്‍ വേഗതയാണ് ജിയോ 4ജിയുടേത്. എയര്‍ടെല്ലിന് കേവലം 9.6 എംബിപിഎസ് വേഗതയുള്ളപ്പോള്‍ ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ്. വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റു നെറ്റ് വര്‍ക്കുകളുടെ 4ജി വേഗത.
3ജി നെറ്റ് വര്‍ക്ക് വേഗതയില്‍ ഒന്നാമതെത്തിയിരിക്കുന്നത് വോഡഫോണും ബിഎസ്എന്‍എല്ലും ഐഡിയയുമാണ്. വോഡഫോണ്‍-2.8 എംബിപിഎസ്, ബിഎസ്എന്‍എല്‍- 2.5 എംബിപിഎസ്, ഐഡിയ- 2.5 എംബിപിഎസ, എയര്‍ടെല്‍- 2.4 എംബിപിഎസ് എന്നിങ്ങനെയാണ് ശരാശരി 3ജി വേഗം. എന്നാല്‍ 4ജി അപ്ലോഡിങ് വേഗതയില്‍ ഐഡിയയാണ് മുന്നില്‍.ഐഡിയയുടെ അപ്ലോഡിങ് വേഗത 6.0 എംബിപിഎസ് ആണ്. ജിയോയുടെ അപ്ലോഡിങ് വേഗത 4.9 എംബിപിഎസ് ആണ്.