4g revolution in india mobile net work

4ജി ഓഫറുകളുടെ പെരുമഴയില്‍ ഇന്ത്യന്‍ മൊബൈല്‍ രംഗം ആഘോഷത്തിലാണ്. റിലയന്‍ന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ര്‍ക്കിന്റെ വരവും എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍, ബിഎസ്എന്‍എല്‍ല്‍ തുടങ്ങിയ നിലവിലുള്ള നെറ്റ്‌വര്‍ര്‍ക്കുകളുടെ പ്രതികരണവും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അനേകം ഓഫറുമായാണ് ദിനം പ്രതി മുമ്പില്‍ എത്തുന്നത്.

ജിയോ വെല്‍ക്കം ഓഫറില്‍ ഡിസംബര്‍ 31 വരെ എല്ലാവര്‍ക്കും 4ജി സേവനങ്ങള്‍ സൗജന്യമാണെങ്കില്‍ മികച്ച ഓഫറുകളും പുതിയ പാക്കേജുകളും അനുദിനം പ്രഖ്യാപിച്ച് ഉപയോക്താക്കളെ ആവേശം കൊള്ളിക്കുകയാണ് മറ്റു നെറ്റ്‌വര്‍ക്കുകള്‍.

ജിയോയുടെ സൗജന്യ സേവനങ്ങള്‍ 4ജി ഉപയോക്താക്കള്‍ക്കു മാത്രമാണെങ്കില്‍ തങ്ങളുടെ കോടിക്കണക്കായ 2ജി, 3ജി ഉപയോക്താക്കളിലാണ് ബിഎസ്എന്‍എല്ലിന്റെ ശ്രദ്ധ.

ജനുവരി ഒന്നു മുതല്‍ രാജ്യവ്യാപകമായി വോയ്‌സ് കോളുകള്‍ സൗജന്യമാക്കാനാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. 4ജി ഫോണ്‍ സ്വന്തമാക്കാന്‍ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ഇത് ആകര്‍ഷകമായ ഓഫറായിരിക്കും. നിലവില്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ച 1099 രൂപയുടെ 3ജി ഡേറ്റാ പ്ലാന്‍ ആണ് മറ്റൊന്ന്. 1099 രൂപയ്ക്ക് ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് 3ജി ആണ് ലഭിക്കുന്നത്. നിശ്ചിത ഉപയോഗത്തിനു ശേഷം സ്പീഡ് കുറഞ്ഞിരുന്ന ഈ പ്ലാനിന്റെ വേഗനിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് ഇത് ആകര്‍ഷകമായത്. ഈ പ്ലാനില്‍ ദിവസം 18 ജിബി വരെ ഉപയോഗിക്കുന്നവരുണ്ട് എന്നാണ് കണക്ക്.

എയര്‍ടെല്‍ 4ജി സ്വന്തമായി അവതരിപ്പിക്കുന്നതിനായി നോക്കിയയുമായി 420 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു. ഡേറ്റയില്‍ ഓഫറുകള്‍ നല്‍കുന്ന എയര്‍ടെല്ലിന് വോയ്‌സ് കോള്‍ സൗജന്യമാക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. എയര്‍ടെലിനൊപ്പം വൊഡാഫോണും ഐഡിയയുമെല്ലാം കുറഞ്ഞ നിരക്കില്‍ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് 4ജി വിപ്ലവത്തെ തങ്ങളുടേതാക്കി മാറ്റുന്നതിനോടൊപ്പം നിലവിലുള്ള 3ജി, 2ജി ഉപയോക്താക്കളെക്കൂടി തൃപ്തിപ്പെടുത്തുന്നുണ്ട്.

ജിയോയുടെ സൗജന്യങ്ങള്‍ മാര്‍ച്ച് വരെ ലഭിക്കുമോ, വെല്‍ക്കം ഓഫര്‍ കഴിയുമ്പോള്‍ റിലയന്‍സ് വലിയൊരു ബില്ല് അയച്ചു തരുമോ, ജിയോ സിം ഉപയോഗിക്കുന്ന സിം കാര്‍ഡ് സ്ലോട്ട് മറ്റൊരു സിം ഉപയോഗിക്കാന്‍ പറ്റാതാകുമോ തുടങ്ങി ജിയോ വെല്‍ക്കം ഓഫറില്‍ പുതിയ സിം സ്വന്തമാക്കിയവരുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും അവസാനമില്ല.

ജിയോ വെല്‍ക്കം ഓഫര്‍ അനുസരിച്ച് സൗജന്യ ഓഫര്‍ അവസാനിക്കുന്ന തീയതി 2016 ഡിസംബര്‍ 31 ആണ്. മറ്റു നെറ്റ് വര്‍ക്കുകളിലേക്കു സുഗമമായി വിളിക്കാന്‍ ഒക്ടോബര്‍ അവസാനം വരെ ഉപയോക്താക്കള്‍ക്കു കാത്തിരിക്കേണ്ടി വന്നു എന്നതിനാല്‍ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടിയേക്കും എന്നു ചില ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍, ഈ നിമിഷം വരെ റിലയന്‍സ് ജിയോ മാനേജ്‌മെന്റ് അത്തരത്തില്‍ വെല്‍ക്കം ഓഫര്‍ ദീര്‍ഘിപ്പിച്ചതായി ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. സ്വപ്‌നങ്ങളും പ്രതീക്ഷകളും പൂത്തുലഞ്ഞു നില്‍ക്കുമ്പോഴും ജിയോ വെല്‍ക്കം ഓഫര്‍ പ്രകാരം ലഭിക്കുന്ന സൗജന്യങ്ങള്‍ ഡിസംബര്‍ 31ന് അവസാനിക്കും എന്നതാണ് ഇപ്പോഴത്തെ യാഥാര്‍ഥ്യം. വെല്‍ക്കം ഓഫര്‍ സ്വന്തമാക്കാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചും.

വെല്‍ക്കം ഓഫര്‍ കഴിയുമ്പോള്‍ പ്രീപെയ്ഡ് അല്ലെങ്കില്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൊന്ന് തിരഞ്ഞെടുത്ത് തുടര്‍ന്നുപയോഗിക്കേണ്ടി വരും എന്നു മാത്രം. വെല്‍ക്കം ഓഫറിനു ശേഷമുള്ള പ്ലാനുകള്‍ കഴിഞ്ഞ മാസം തന്നെ ജിയോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുത്തുവേണം ജനുവരി ഒന്നു മുതല്‍ ജിയോ സിം ഉപയോഗിക്കാന്‍. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് മുന്നിലുള്ളത്. പ്രീപെയ്ഡ് പ്ലാന്‍ 19 രൂപ മുതല്‍ 4999 രൂപ വരെയാണ്. 149 രൂപ മുതല്‍ 4999 രൂപ വരെയാണ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍.

Top