എയര്‍ടെല്ലിന്റെ സ്പീഡിനെ കടത്തിവെട്ടി റിലയന്‍സ് ജിയോ മുന്നില്‍. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) കണക്കുകള്‍ പ്രകാരമാണ് ജിയോയുടെ 4ജി സേവനം മുന്നിട്ട് നില്‍ക്കുന്നതായി വ്യക്തമായത്. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ വേഗം കേവലം 9.6 എംബിപിഎസാണ്. വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ് വര്‍ക്ക് വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ് ലഭ്യമാണ്.