ഡൽഹി: ട്രായിയുടെ മാർച്ച് മാസത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം ലഭ്യമാക്കുന്ന നെറ്റ് വർക്ക് റിലയൻസ് ജിയോയാണ്. ട്രായിയ്ക്ക് മൈസ്പീഡ് ആപ്പ് വഴി ഉപയോക്താക്കളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ പ്രകാരമാണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്. മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 22.2 എംബിപിഎസാണ്.
കഴിഞ്ഞ വർഷവും 4ജി നെറ്റ് വർക്ക് വേഗതയിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത് ജിയോ തന്നെയായിരുന്നു. എന്നാൽ ഉപയോക്താക്കളുടെ കാര്യത്തിൽ രണ്ടാംസ്ഥനത്ത് നിൽക്കുന്ന എയർടെല്ലിന്റെ 4ജി വേഗത 9.3 എംബിപിഎസ് മാത്രമാണ്. ഫെബ്രുവരി മാസത്തിൽ എയർടെല്ലിന് വേഗം 9.4 എംബിപിഎസ് ആയിരുന്നു.
വോഡഫോണിന് മാർച്ച് മാസത്തിൽ 6.8 എംബിപിഎസും ഫെബ്രുവരി മാസത്തിൽ 6.8 എംബിപിഎസും ആയിരുന്നു. ഐഡിയയുടെ 4ജി വേഗം 5.6 ആണ്.