വരുന്ന അഞ്ചു വര്‍ഷക്കാലം ടെലികോം രംഗത്ത് 4 ജി VoLTE തരംഗമുണ്ടാകുമെന്ന് എറിക്‌സണ്‍.
ഉപഭോക്താക്കളുടെ മൊബൈല്‍ ഉപയോഗ രീതികളും, മറ്റു സ്ഥിതി വിവരകണക്കുകളും അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.
ഇവരുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ട്രാഫിക് 2017 ജനുവരിയില്‍ 120 കോടി കവിഞ്ഞിരിക്കുകയാണ്.
ഈ പഠനമനുസരിച്ച് വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ 140 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സബ്‌സ്‌ക്രിപ്ഷനുകളുടെ ഉയര്‍ച്ചയ്ക്ക് നിരവധി കാരണങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്.
താരിഫ് കുറച്ചതും റിലയന്‍സ് ജിയോ ഇഫക്ട് മൂലം സേവന ദാതാക്കള്‍ക്കിടയിലെ മത്സരവുമൊക്കെ മൊബൈല്‍ ഡാറ്റ ഉപഭോഗം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.