വീട്ടമ്മയെ ആക്രമിച്ച് 5 പവൻ മാല കവർന്ന സംഭവം: 2 പേർ പിടിയിൽ

വടകര: ആരോഗ്യ പ്രവർത്തകരെന്നു പരിചയപ്പെടുത്തി കല്ലാമലയിൽ വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ച് 5 പവൻ മാല കവർന്ന കേസിലെ 2 പേർ പിടിയിലായി. വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്, താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു സംഭവം. റോഡിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Top