ധാക്ക: ബംഗ്ലാദേശില്‍ നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. കോക്സ് ബസാര്‍ ജില്ലയിലെ മതാമുഹുരി നദിയിലാണ് ദുരന്തമുണ്ടായത്.
മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്.
ഫുട്ബോള്‍ കളിച്ചശേഷം ആറു കുട്ടികള്‍ നദിയില്‍ കുളിക്കാനിറങ്ങവേ മുങ്ങി താഴുകയായിരുന്നു.
ആറു മണിക്കൂറിലേറെ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തി.