ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള തടാകത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങളിലൊന്നും മുറിവോ മറ്റ് ക്ഷതങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും 24 മുതല്‍ 48 മണിക്കൂര്‍ വരെ പഴക്കമാണ് മൃതദേഹങ്ങള്‍ക്കുള്ളതെന്നും അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും പോലീസ് മേധാവി നാഗി റെഡ്ഢി അറിയിച്ചു.
എന്നാല്‍, മൃതദേഹം എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.
മൃതദേഹം കണ്ടെടുത്ത മേഖലയില്‍ രക്ത ചന്ദന കള്ളക്കടത്തുകാര്‍ സജീവമാണെന്നും കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്നുമാണ് ആ മേഖലയില്‍ താമസിക്കുന്ന ആളുകള്‍ നല്‍കുന്ന മൊഴി.