ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന വിനോസഞ്ചാരികള്‍ക്കുമേല്‍ കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു മരണം, 25 പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ റീസി ജില്ലയിലെ സിയാര്‍ ബാബ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ നൂറടി ഉയരത്തില്‍നിന്ന് പാറക്കല്ലും അവശിഷ്ടങ്ങളും വെള്ളച്ചാട്ടത്തിലേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്കു മാറ്റി.