കശ്മീരില്‍ ലഷ്‌കറെ ത്വയ്ബ ഭീകരരുടെ ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ലഷ്‌കറെ ത്വയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജമ്മുവിലെ അനന്ത്‌നാഗ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത്‌നാഗ് ജില്ലയില്‍ രാവിലെ സിആര്‍പിഎഫിന്റെ 96മത്തെ ബറ്റാലിയനു നേര്‍ക്കായിരുന്നു ആക്രമണം.

സിആര്‍പിഎഫ് സൈന്യം പട്രോളിങ് നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

വെടിയുണ്ട കൊണ്ടും വാഹനത്തിന്റെ ചില്ലുകള്‍ ഏറ്റുമാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top