ന്യൂയോര്‍ക്കില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അഞ്ച് മില്ല്യണ്‍ ഡോളറിന്റെ ലോട്ടോ ടിക്കറ്റ്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അഞ്ച് മില്ല്യണ്‍ ഡോളറിന്റെ ലോട്ടോ ടിക്കറ്റ് നല്‍കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ. ന്യുയോര്‍ക്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു പോയതിനെ തുടര്‍ന്ന് പ്രോത്സാഹനമായിട്ടാണ് ഇങ്ങനെ ലോട്ടറി ടിക്കറ്റു നല്‍കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ അറിയിച്ചു.

മെയ് 24 ന് ആരംഭിക്കുന്ന ആഴ്ചയില്‍ ന്യുയോര്‍ക്കില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അഞ്ച് മില്ല്യണ്‍ ഡോളറിന്റെ ലോട്ടോ ടിക്കറ്റ് ലഭിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചിരുന്നു. 20 ഡോളര്‍ വിലയുള്ള ഫ്രീബീ സക്‌റാച് ഓഫ് ടിക്കറ്റുകളാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ന്യുയോര്‍ക്ക് സ്‌റ്റേറ്റ് ലോട്ടറി മെഗാ മള്‍ട്ടിപ്ലെയര്‍ ടിക്കറ്റുകളാണിവ.

ഭാഗ്യമുള്ളവര്‍ക്ക് ഇത്രയും തുക ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെല്‍ത്ത് ഡാറ്റയനുസരിച്ച് കഴിഞ്ഞ ആഴ്ചകളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ സംഖ്യ വളരെയധികം കുറഞ്ഞു പോയിട്ടുണ്ട്. 43 ശതമാനമാണ് കുറവ് വന്നിട്ടൂള്ളത്.

Top