5 more soldiers killed in avalanche in srinagar

ശ്രീനഗര്‍ : ശ്രീനഗറിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് അഞ്ചുസൈനികര്‍ മരിച്ചു. രാവിലെയാണ് ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം കശ്മീരിലെ ഗുരെസില്‍ മഞ്ഞ് മലയിടിഞ്ഞ് പതിനാല് സൈനികര്‍ മരിച്ചിരുന്നു. ബന്ദിപോരയിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റിലാണ് അപകടമുണ്ടായത്.

ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഏഴു പേരെ രക്ഷപെടുത്തിയിരുന്നു. കനത്തമഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. മുപ്പത് അടിയോളം ഉയരത്തില്‍ മഞ്ഞ് വീണ് മൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

Top