അഹമ്മദാബാദ്: മൂന്ന് മുട്ടയ്ക്ക് ബില്‍ വന്നത് 1672 രൂപ. ബില്‍ കണ്ട് ഞെട്ടി ബോളിവുഡ് സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി. അഹമ്മദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ശേഖര്‍ മൂന്ന് പുഴുങ്ങിയ മുട്ട വാങ്ങിയത്. മൂന്ന് മുട്ടയുടെ വെള്ളാക്കാണ് 1672 രൂപ ബില്‍ വന്നതും. തുടര്‍ന്ന് താരം തന്നെയാണ് ബില്‍ തുക ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്ക് വച്ചത്.
മൂന്ന് എഗ് വൈറ്റുകള്‍ക്ക് 1672 രൂപയോ?- ശേഖര്‍ രവ്ജിയാനി ട്വിറ്ററില്‍ കുറിച്ചു. അമിതമായ തുകയാണ് ഭക്ഷണത്തിനു വേണ്ടി ഈടാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയില്‍ ബോളിവുഡ് താരം രാഹുല്‍ ബോസ് സമാനമായ പ്രതിഷേധവുമായി ട്വിറ്ററിലെത്തിയിരുന്നു. രണ്ട് വാഴപ്പഴം വാങ്ങിയതിന് ചണ്ഡീഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുലിന് 442 രൂപയുടെ ബില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ എക്‌സൈസ്, നികുതി വകുപ്പ് 25,000 രൂപ ഹോട്ടലിനു പിഴ ചുമത്തി.