5 the day tanker strike

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധന വിതരണം ഭാഗികമായി തടസപ്പെട്ടു. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റിലെ തൊഴിലാളികള്‍ പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്‌ന പരിഹാരത്തിനായി വൈകിട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ തൊഴിലാളി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതുമൂലം തിരുവന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഭൂരിഭാഗം ഐഒസി പമ്പുകളിലും ഇന്ധനമില്ല.

തൊള്ളായിരത്തേളം പമ്പുകള്‍ അടഞ്ഞു കിടക്കുന്നത് നോട്ട് പ്രതിസന്ധിയല്‍ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി.

പ്രശ്‌ന പരിഹരിക്കാരത്തിനായി കലക്ടര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത രണ്ടാംവട്ട ചര്‍ച്ചയും പരാജയപെട്ടിരുന്നു. തുടര്‍ന്നണ് ഗതാഗതമന്ത്രിയുടെയും തൊഴില്‍മന്ത്രിയുടെയും സാനിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരത്താണ് യോഗം.

പുതിയ കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ട് ടാങ്കര്‍ ഉടമകളും തൊഴിലാളികളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് സമരം നടത്തുന്നത്.

Top