ജയ്പൂർ :രാജസ്ഥാനിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു.
രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലാണ് അപകടം നടന്നത്.
മലാനാ ദുങ്കർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കൂട്ടുകാരുമായി കളിക്കുകയായിരുന്ന അമാൻ കളിക്കിടെ അബദ്ധത്തിൽ കുഴൽക്കിണറിൽ വീഴുകയായിരുന്നു.
15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷമാണ് ബുധനാഴ്ച കുട്ടിയുടെ മരണം പൊലീസ് സ്ഥിരീകരിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയും, ജില്ലാ ഭരണകൂടവും കുട്ടിയെ രക്ഷിക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ബുധനാഴ്ച രാവിലെ 7.30നാണ് അമാനെ കുഴൽക്കിണറിൽ നിന്ന് പുറത്ത് എത്തിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.