ഭോപ്പാല്‍: കത്വ സംഭവത്തിന് സമാനമായി അഞ്ച് വയസുള്ള കുഞ്ഞിനെ ക്ഷേത്രത്തില്‍ വിളിച്ചുകയറ്റി പൂജാരിമാര്‍ ലൈംഗികാതിക്രമത്തിനിരയാക്കി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം.
മധുരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവര്‍ കുഞ്ഞിനെ ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം ഇവര്‍ തന്നെ കുട്ടിയെ വീടിന്റെ മുന്നില്‍ കൊണ്ടുവിട്ടു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടായി ഇതോടെയാണ് അമ്മ വിവരമറിയുന്നത്. തുടര്‍ന്ന് വിഷയം പോലീസില്‍ അറിയിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ധാതിയ എസ്.പി മായങ്ക് ആവാസ്ഥി പറഞ്ഞു.
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.
ഇതിന് മുമ്പും ഈ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചില കുട്ടികളെയും അതിക്രമിച്ചതായി പൊലീസ് സംശയിക്കുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.