ഡല്‍ഹി – ബെംഗളുരു; അമ്മയെ കാണാന്‍ തനിച്ച് വിമാനയാത്ര ചെയ്ത് അഞ്ചുവയസ്സുകാരന്‍

ബെംഗളുരു: അമ്മയെ കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലേക്ക് തനിച്ച് വിമാനയാത്ര ചെയ്ത് അഞ്ചുവയസ്സുകാരന്‍ വിഹാന്‍ ശര്‍മ. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് പ്രത്യേക വിഭാഗത്തില്‍ യാത്ര ചെയ്ത് ഈ അഞ്ചു വയസ്സുകാരന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം അമ്മയുടെ അരികിലേക്ക് മടങ്ങിയെത്തിയത്.

ലോക്ക്ഡൗണില്‍ പൊതുഗതാഗതം സ്തംഭിച്ചതോടെയാണ് വിഹാന്‍ ശര്‍മ ഡല്‍ഹിയില്‍ അകപ്പെട്ടത്. പിന്നീട് വിമാന സര്‍വ്വീസ് പുനരാരംഭിച്ചതോടെ അമ്മയ്ക്കരികിലേക്ക് വിഹാനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

മാസ്‌കും ഗ്ലൗസും സുരക്ഷാ മുന്‍കരുതലുകളുമെല്ലാം സ്വീകരിച്ച് കുഞ്ഞു വിഹാന്‍ തനിയെ അമ്മയുടെ അടുത്തേക്ക് യാത്ര തിരിച്ചു.
ബെംഗളുരുവിലെത്തിയ വിഹാനെ അമ്മയാണ് സ്വീകരിച്ചത്.

വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതോടെ ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 60 വിമാനസര്‍വ്വീസുകളാണ് പുറപ്പെടുന്നത്. അതേസമയം 54 എണ്ണം ബെഗംളുരുവില്‍ എത്തുകയും ചെയ്യും.

Top