50 ടൂറിസം കേന്ദ്രങ്ങള്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പദ്ധതി

kadakampally-surendran

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ദേശീയ -അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാന്‍ തീരുമാനിക്കുന്നത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന സുരക്ഷാചട്ടങ്ങളുടേയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റേയും പ്രകാശനം നിര്‍വഹം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പാക്കുന്നത്. കര, ജല, വ്യോമ മേഖലകളിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top