ഡല്‍ഹി: മണിപ്പൂരില്‍ കലാപം തുടങ്ങി 50 ദിവസം പിന്നിട്ടിട്ടും മോദി മൗനം തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് ഇതൊന്നും പ്രധാനമല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചതിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രംഗത്തെത്തി. പ്രധാനമന്ത്രി ഒളിച്ചോടിയ ശേഷം സര്‍വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണെന്ന് വേണുഗോപാല്‍ ചോദിച്ചു. യോഗം നടക്കേണ്ടത് ഡല്‍ഹിയില്‍ അല്ല മണിപ്പൂരില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.